“ഭാരതം ഇന്നൊരു അപകട സന്ധിയിലാണ് . അവൾ യഥാസമയം ഉണർന്നില്ലെങ്കിൽ അവളുടെ ഏറ്റവും വിശ്വസ്തരായ രണ്ട് മക്കളെ അവൾക്ക് നഷ്ടമായേക്കാം .
അതിലൊരു സഹോദരനെ എനിക്കറിയാം . അയാളെ ഞാൻ ലണ്ടനിൽ വച്ച് കണ്ടിട്ടുണ്ടെന്ന് പറയാൻ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ധീരനാണ് . ദേശാഭിമാനിയാണ്. അയാളൊരു വിപ്ളവകാരിയാണെന്ന് നിർവ്യാജം പറയാൻ എനിക്കു കഴിയും.
ആപത്ത് അതിന്റെ ഏറ്റവും നികൃഷ്ടമായ രൂപത്തിൽ ബ്രിട്ടീഷ് സർക്കാരിൽ കുടിയിരിക്കുന്നത് എന്നെക്കാൾ വളരെ മുൻപേ അയാൾ മനസ്സിലാക്കി . ഭാരതത്തെ അങ്ങേയറ്റം സ്നേഹിച്ചതിനാൽ അയാളിന്ന് ആൻഡമാൻ ജയിലിലാണ് . അതുകൊണ്ട് തന്നെ അയാളോടും അയാളുടെ സഹോദരനോടും എനിക്ക് അനുകമ്പയും സ്നേഹവുമുണ്ട് .“.
ആൻഡമാനിലെ സെല്ലുലാർ ജയിലിൽ അടയ്ക്കപ്പെട്ട സഹോദരങ്ങൾ വിനായക് ദാമോദർ സവർക്കർ, ഗണേഷ് ദാമോദർ സവർക്കർ എന്നിവരെക്കുറിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തി 1921 ൽ നടത്തിയ പരാമർശമാണിത് . ( അദ്ദേഹം ലണ്ടനിൽ വച്ച് കണ്ടത് വിനായക് ദാമോദർ സവർക്കർ എന്ന വീര സവർക്കറെയായിരുന്നു .)
അന്ന് വിജയദശമി ആഘോഷത്തിന് തീപ്പൊരി പ്രസംഗം നടത്തിയ ആ യുവാവിനെപ്പറ്റി പിന്നീട് പലപ്പോഴും അദ്ദേഹം തന്റെ ലേഖനങ്ങളിൽ എഴുതിയിട്ടുണ്ട് .
അതിനു മുൻപ് 1920 ജനുവരി 18 ന് വീർ സവർക്കറുടെ ഇളയ സഹോദരൻ നാരായൺ ദാമോദർ സവർക്കർ അദ്ദേഹത്തിന് ഒരു കത്തയച്ചിരുന്നു.
“ ബ്രിട്ടീഷ് സർക്കാരിന്റെ പൊതുമാപ്പ് പ്രകാരം ആൻഡമാൻ ജയിലിൽ തടവിലായ രാഷ്ട്രീയ തടവുകാരെ എല്ലാവരെയും മോചിപ്പിച്ചെങ്കിലും എന്റെ സഹോദരങ്ങളെ മോചിപ്പിച്ചിട്ടില്ല .അവരുടെ ആരോഗ്യം അതീവ ഗുരുതരമായ അവസ്ഥയിലാണ് . കുറഞ്ഞ പക്ഷം ഇന്ത്യൻ ജയിലിലേക്കെങ്കിലും അവരെ മാറ്റണം . ഇക്കാര്യത്തിൽ അങ്ങിടപെടണം “
അതിന് ആ മാന്യ വ്യക്തി കൊടുത്ത മറുപടി ഇങ്ങനെ ..
“താങ്കളുടെ സഹോദരങ്ങൾ ചെയ്തത് രാഷ്ട്രീയ കുറ്റമാണെന്ന് വ്യക്തമാക്കി മറ്റ് കാര്യങ്ങളെല്ലാം സൂചിപ്പിച്ച് ഒരു ഹർജി കൂടീ സമർപ്പിക്കൂ. അതല്ലാതെ പൊതുജന പ്രക്ഷോഭം കൂടി സംഘടിപ്പിക്കാൻ കഴിയും ഒപ്പം അവരെ വിടുവിക്കാൻ നേരത്തെ പറഞ്ഞതു പോലെ എന്റേതായ വഴി കൂടീ ഞാൻ നോക്കാം “
വീട്ടു തടങ്കലിലായിരിക്കെ രത്നഗിരിയിൽ സവർക്കർ ചെയ്ത സാമൂഹ്യ നവോത്ഥാന ശ്രമങ്ങളെ അദ്ദേഹം പിന്നീട് അഭിനന്ദിക്കുന്നുണ്ട് . 1937 ൽ സവർക്കർ സഹോദരങ്ങൾ രത്നഗിരിയിലെ വീട്ടു തടങ്കലിൽ നിന്ന് പൂർണമായും മോചിതനായപ്പോൾ ജൊലൈ 20 ന് ശങ്കർ റാവു ദേവിന് അദ്ദേഹമെഴുതിയ കത്തിൽ സവർക്കർ സഹോദരങ്ങളുടെ മോചനത്തിനു വേണ്ടി ചെയ്ത കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട് .
പിന്നീട് 1945 മാർച്ച് 22 ന് വീർ സവർക്കറുടെ സഹോദരൻ മരിച്ചപ്പോൾ അദ്ദേഹം നേരിട്ട് കത്തെഴുതി അനുശോചനവും അറിയിച്ചു . വീർ സവർക്കറെന്ന് തന്നെ അഭിസംബോധന ചെയ്തായിരുന്നു കത്തയച്ചത് .
വിനായക് ദാമോദർ സവർക്കറുടെ പേരിൽ സ്റ്റാമ്പിറക്കിയതും അദ്ദേഹത്തിന്റെ സ്മരണയ്ക്കായ് ഫിലിം ഡിവിഷൻ വഴി ഡോക്യുമെന്ററി പുറത്തിറക്കിയതും ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു .
ഈ പ്രമുഖ വ്യക്തിക്ക് ഇന്ദിരാഗാന്ധിയുമായി ബന്ധമൊന്നുമില്ല .
പക്ഷേ 1920 മെയ് 26 ന്റെ യംഗ് ഇന്ത്യയിൽ സവർക്കർ സഹോദരന്മാരുടെ വിപ്ളവ പ്രവർത്തനങ്ങളെപ്പറ്റിയും അവരുടെ മോചനത്തെപ്പറ്റിയും വളരെ വിശദമായി എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പേരിന്റെ അവസാനവും ഒരു ഗാന്ധിയുണ്ട് .
മോഹൻദാസ് കരംചന്ദ് ഗാന്ധി ..
Discussion about this post