ഹോ എന്തൊരു മനുഷ്യൻ !
നന്തൻകോടുള്ള ദേവസ്വം ബോർഡ് ഓഫീസിൽ പോയതിനു ശേഷമായിരുന്നു അന്ന് വെറുതെ വിചാര കേന്ദ്രത്തിലേക്ക് പോയത്. വെറുതെയെന്ന് പറഞ്ഞാൽ ചെറിയൊരു കള്ളം പറച്ചിലായിപ്പോകും. ദേവസ്വം ബോർഡ് ഓഫീസിലേക്ക് കൂടെയുണ്ടായിരുന്ന നാട്ടിലെ ഒരു മുതിർന്ന കോൺഗ്രസ് പ്രവർത്തകനെ വിചാരകേന്ദ്രം ഒന്ന് കാണിച്ചു കൊടുക്കുക, പറ്റുമെങ്കിൽ പരമേശ്വർജിയെ ഒന്ന് പരിചയപ്പെടുത്തുക എന്നൊരു ഗൂഢോദ്ദേശ്യം കൂടിയുണ്ടായിരുന്നു. സംഘത്തേയും സംഘപ്രസ്ഥാനങ്ങളേയും പരിചയപ്പെടുത്താൻ വിചാരകേന്ദ്രവും പരമേശ്വർജിയും പോലെ മറ്റൊന്നുമില്ലല്ലോ..
ഭാഗ്യം കൊണ്ട് പരമേശ്വർജി അന്ന് വിചാരകേന്ദ്രത്തിലുണ്ടായിരുന്നു. അൽപ്പമൊന്ന് കാത്തിരിക്കേണ്ടി വന്നു.. ഞങ്ങൾ അദ്ദേഹത്തെ കണ്ടു.നിരന്തരം കഴുകി ഉജാല മുക്കുന്നതു കൊണ്ട് നീലനിറം കലർന്ന ഒറ്റമുണ്ടാണുടുത്തിരിക്കുന്നത് .. കിടപ്പുമുറിയിലെ കട്ടിലിൽ ഇരുന്ന് അൽപ്പം സംസാരിച്ചു. സ്നേഹത്തോടെ നോക്കി. ശാഖ നടക്കുന്നുണ്ടോ എന്ന് ചോദിച്ചു. കൂടെയുള്ളത് കോൺഗ്രസുകാരനാണെന്ന് പറഞ്ഞപ്പോൾ കുറച്ചു കൂടി ഹൃദ്യമായി ചിരിച്ചു തലകുലുക്കി. അഞ്ച് മിനിട്ട് പോലും കൂടുതൽ ഇരുന്നില്ല. നമസ്തേ പറഞ്ഞു പുറത്തിറങ്ങി..
സ്വയംസേവകന്റെ സ്വാഭാവികമായ ഹൃദയബന്ധം കൊണ്ട് പരമേശ്വർജിയെ കാണുന്നത് അന്നുമിന്നും മനസ്സും ഹൃദയവും നിറയിക്കുന്ന അനുഭവമാണ്. പക്ഷേ അതൊന്നുമല്ലാത്ത ഒരാൾക്ക് ആ അനുഭവം എങ്ങനെയുണ്ടായിരുന്നു എന്നറിയാൻ വെറുതെ അദ്ദേഹത്തോട് ചോദിച്ചു..
ഹോ… എന്തൊരു മനുഷ്യൻ .. ! ഇതായിരുന്നു മറുപടി. ഇന്നലത്തെയും ഇന്നത്തെയുമൊക്കെ പത്രങ്ങൾ വായിക്കുമ്പോൾ പരമേശ്വർജിയെക്കണ്ട അനുഭവം അദ്ദേഹം ഒരാളോടെങ്കിലും പറഞ്ഞു കാണുമെന്നെനിക്കുറപ്പുണ്ട്..
പരമേശ്വർജിയോട് ഒരിക്കൽ സംസാരിച്ചവരൊന്നും അദ്ദേഹത്തെ മറക്കാൻ തരമില്ല. അത് സംവാദങ്ങൾ നടത്തിയവരാണെങ്കിൽ പോലും . ഇന്ന് മാതൃഭൂമി പത്രത്തിലാണെന്ന് തോന്നുന്നു.. അച്ഛൻ പരമേശ്വർജി എന്നു തന്നെയാണ് വിളിച്ചിരുന്നതെന്ന് പി. ഗോവിന്ദപ്പിള്ളയുടെ മകനും മുതിർന്ന പത്രപ്രവർത്തകനുമായ എം.ജി രാധാകൃഷ്ണന്റെ ഓർമ്മക്കുറിപ്പിൽ പറയുന്നു. വിചാരകേന്ദ്രത്തിലേക്കുള്ള പിജിയുടെ പോക്കും പിജിയുടെ വീട്ടിലേക്കുള്ള പരമേശ്വർജിയുടെ വരവും എം.ജി രാധാകൃഷ്ണൻ ഹൃദ്യമായി വിവരിക്കുന്നുണ്ട്.
ഒരു വട്ടം കണ്ട് ഹൃദയത്തിൽ കയറിയ പരമേശ്വർജിയെപ്പറ്റി മുൻ കേരളസർവകലാശാല വൈസ് ചാൻസലർ ബി.ഇക്ബാലും മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി വീരേന്ദ്രകുമാറും വിവരിക്കുന്നുണ്ട്. ജയിലിൽ കൂടെയുണ്ടായിരുന്ന സിപിഎം നേതാവ് എം.എം ലോറൻസിനും പറയാനുള്ളത് പരമേശ്വർജിയുടെ മനുഷ്യനന്മയ്ക്ക് വേണ്ടിയുള്ള പ്രവർത്തനത്തെപ്പറ്റിയാണ്. സാമൂഹിക ജീവിതത്തിൽ മാറ്റത്തിന്റെ കൊടി പിടിച്ചു നടന്ന മഹാകവിയെന്നാണ് അക്കിത്തം വിശേഷിപ്പിക്കുന്നത്.
പരമേശ്വർജിയെക്കുറിച്ച് അറിവുള്ള അദ്ദേഹത്തിന്റെ ക്ഷീണിക്കാത്ത മനീഷയെപ്പെറ്റി മനസ്സിലാക്കിയിട്ടുള്ള വിവരവും ചിന്താശേഷിയുമുള്ള ആളുകൾ തുലോം കുറവാണിന്ന്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലുണ്ടായിരുന്നവരിൽ മിക്കവാറും പേർ ഇന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. പ്രശംസയും പരിഗണനയും സ്ഥാനമാനങ്ങളുമിഷ്ടമില്ലാത്ത പരമേശ്വർജിയെ സംബന്ധിച്ച് അതൊരു വിഷയമേയല്ല താനും.
വൈചാരിക മേഖല തുലോം ശുഷ്കമായി തീർന്ന ഇടതു പക്ഷത്തിനും വലതുപക്ഷത്തിനും വേണ്ടി ഇന്ന് സംസാരിക്കാനുള്ളത് സോഷ്യൽ മീഡിയയിലും പുറത്തുമുള്ള ചില വ്യാജനിർമ്മിതികൾ മാത്രമാണ്. മുൻപൊരിക്കൽ ആർ.എസ്.എസുകാരന് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് എന്തറിയാമെന്ന് ഇക്കൂട്ടർ സോഷ്യൽ മീഡിയയിൽ അട്ടഹാസം മുഴക്കുന്നത് കണ്ട് നാലു നാലര പതിറ്റാണ്ടുകൾക്ക് മുൻപ് പരമേശ്വർജി എഴുതിയ ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന പുസ്തകം പോലും പൊട്ടിച്ചിരിച്ചു കാണണം.
അത്തരം വ്യാജ നിർമ്മിതികളുടെ ഉദാഹരണങ്ങളാണ് കോൺഗ്രസുകാരായ വി.ടി ബലറാമും ജ്യോതികുമാർ ചാമക്കാലയും ഇടതുപക്ഷക്കാരായ ശ്രീജിത്ത് ദിവാകരനും രശ്മി നായരും അങ്ങനെ പലരും. ഈ വ്യാജനിർമ്മിതികളൊക്കെയാണ് ഇടതു വലതു പക്ഷങ്ങളുടെ ബുദ്ധിജീവികൾ. പന്നി പെറ്റുകൂട്ടുന്നതുപോലെ കേരളമാസകലമുള്ള കെ.പി.സി.സി സെക്രട്ടറിമാരിൽ ഒരാളാണ് ജ്യോതികുമാർ ചാമക്കാല. കോൺഗ്രസിൽ സെക്രട്ടറിയാകണമെങ്കിൽ ആരുടെയെങ്കിലും കാലു നക്കാതെ തരമില്ല എന്ന അവസ്ഥയാണിപ്പോഴെന്നു കൂടി ചേർത്തു വായിക്കണം.
സീറ്റ് കിട്ടാൻ വേണ്ടി മുതിർന്ന നേതാവിന്റെ കുതികാലു വെട്ടിയ കുബുദ്ധിയും തന്ത്രവുമാണ് വി.ടി ബലറാമിന്റെ കൈമുതൽ. തൃത്താലയിലെ പ്രത്യേക വോട്ടു ബാങ്കിനെ സുഖിപ്പിക്കാൻ വേണ്ടിയുള്ള കിടുപിടി നാട്യങ്ങളും കുത്തിമറിയലുമല്ലാതെ ബൗദ്ധികോപാസനയുമായി പുലബന്ധം പോലുമില്ലാത്ത വി.ടി ബലറാമിന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയെ ഹിറ്റ്ലറെന്ന് വിളിക്കാനുള്ള സത്യസന്ധതയോ ചങ്കൂറ്റമോ ഉണ്ടാകില്ല. വംശവാഴ്ച്ചയുടെ പുതിയ അധികാരിയായ രാഹുൽ തന്റെ സ്ഥാനമെടുത്ത് തോട്ടിലെറിയുമെന്നോർത്ത് മുട്ടിടിക്കുകയും ചെയ്യും.
ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം പിജിയും എം.ഗോവിന്ദനും ഈയെമ്മെസ്സുമൊക്കെ പോയതിനു ശേഷം ഇപ്പോൾ കഞ്ചാവടിക്കാരും പെൺവാണിഭക്കാരും മനുഷ്യനോട് ബന്ധമില്ലാത്തവരുമായ പാർട്ടി അടിമകളാണ് ബുദ്ധിജീവി പദമലങ്കരിക്കുന്നത്. പിന്നെ ചെറുപ്പകാലത്ത് സ്വാതന്ത്ര്യം , ജനാധിപത്യം, സോഷ്യലിസം എന്ന ട്രോൾ മുദ്രാവാക്യം വിളിച്ചു നടന്ന ചില മാദ്ധ്യമ അടിമകളും.
പാർട്ടിയിലും പ്രസ്ഥാനത്തിലും അധികാര രംഗത്തും ഉന്നത സ്ഥാനങ്ങൾ വെള്ളിത്തളികയിൽ വെച്ച് നീട്ടിയിട്ടും തൊടാതെ വിചാരമേഖലയിൽ മനനം ചെയ്ത , പി ഗോവിന്ദപ്പിള്ളയുടെ ‘പരമേശ്വർജി‘യെയാണ് മേൽപ്പറഞ്ഞ വ്യാജ നിർമ്മിതികൾ പരിഹസിക്കുന്നത്. പരമേശ്വർജിക്ക് കിട്ടുന്ന ആദരവിൽ ആകെ വിഭ്രാന്തി പിടിച്ച് വായിൽ തോന്നുന്നതൊക്കെ പുലമ്പുന്ന ഇവർ ഹിമാലയൻ കൊടുമുടിയെ നോക്കി പേക്രോം പേക്രോം പറയുന്ന വെറും മാക്രികൾ മാത്രമാണ്. ആ വിലയേ അവരുടെ പുലമ്പലുകൾക്കുള്ളൂ. പരമേശ്വര ശിഷ്യന്മാർ ഇതൊക്കെ കണ്ട് പൊട്ടിച്ചിരിക്കുകയാണ് വേണ്ടത്.
പരമേശ്വർജിക്ക് ആദരവ് കിട്ടുന്നതിന്റെ കാരണം ചികയാൻ ദൂരെയെങ്ങും പോകേണ്ടതില്ല. സ്വാതന്ത്ര്യ സമര നഭസ്സിലെ ശുക്ര നക്ഷത്രമായ നേതാജി സുഭാഷ് ചന്ദ്രബോസ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
“ഇന്ത്യ അസാധാരണമായൊരു രാജ്യമാണ് . അധികാരത്തിലിരിക്കുന്നവരെക്കാൾ അവൾ ബഹുമാനിക്കുന്നത് അധികാരം ത്യജിക്കുന്നവരെയാണ് .“
അതെ ത്യാഗത്തിലും ധിഷണയിലും പരമേശ്വർജി അദ്വിതീയനാണ്. അദ്ദേഹത്തിനു സമം അദ്ദേഹം മാത്രമാണ്.. പേക്രോം മാക്രികൾ കരയട്ടെ .. നമുക്കത് കണ്ട് പൊട്ടിച്ചിരിക്കാം.. അപ്പോഴും സാധാരണക്കാരായ പതിനായിരങ്ങൾ പറയും..
ഹോ എന്തൊരു മനുഷ്യൻ !
Discussion about this post