യാതൊരു സത്യസന്ധതയുമില്ലാതെ ഉപയോഗിച്ചു വരുന്ന ഒരു പ്രയോഗമാണ് ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ.. ആർ.എസ്.എസും ഐഎസും രണ്ടു വശമാണ്, ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും രണ്ടു വശമാണ് എന്ന് വാദിക്കുന്നവർ മൂല്യമില്ലാത്ത നാണയമായി ആ അരോപണത്തെ മാറ്റുകയാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങളും ഒരുപോലെ ഇരുന്നാൽ മാത്രമേ ആ നാണയത്തിന് മൂല്യമുണ്ടാകുകയുള്ളൂ.. പ്രയോഗത്തിനും ..
ഐഎസുമായും പോപ്പുലർ ഫ്രണ്ടുമായും അമ്മാതിരിയുള്ള മതരാഷ്ട്രവാദികളുമായും സമീകരിക്കാനും സമതുലിതപ്പെടുത്താനും കഴിയുന്ന ഏതെങ്കിലും പ്രസ്ഥാനമുണ്ടെങ്കിൽ അത് കമ്യൂണിസം മാത്രമാണ്. ഒരു പ്രസ്ഥാനം അതിന് ഏറ്റവും ശക്തിയുള്ളപ്പോഴും അധികാരം കയ്യിൽ ഉള്ളപ്പോഴും എങ്ങനെ പെരുമാറുന്നു എന്നതിനെ അനുസരിച്ചാണ് അതിന്റെ യഥാർത്ഥ സ്വഭാവം നിർണയിക്കപ്പെടേണ്ടത്. അങ്ങനെ നോക്കുമ്പോൾ ചേർച്ചയുള്ളതും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാകാൻ കഴിയുന്നതും ഇസ്ലാമിസ്റ്റ് മതമൗലിക വാദത്തിനും കമ്യൂണിസത്തിനുമാണ്.
ഇത് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്.. ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ മതി..
നമ്മുടെ രാജ്യത്ത് പോപ്പുലർ ഫ്രണ്ടു പോലെയുള്ള ഇസ്ലാമിക സംഘടനകളോ സിപിഎം പോലുള്ള കമ്യൂണിസ്റ്റ് സംഘടനകളോ സമഗ്രാധിപത്യം , സംഘടനാപരമായും ഭരണപരമായും നേടിയാൽ നമ്മുടെ നിലവിലുള്ള ഭരണഘടന അവിടെ തന്നെ ഉണ്ടാകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ?
ഈ രണ്ടു ആശയങ്ങളും സമഗ്രാധിപത്യത്തിലുള്ള എവിടെയെങ്കിലും പ്രതിപക്ഷത്തെയോ ന്യൂനപക്ഷത്തെയോ സമാധാനപരമായി ജീവിക്കാൻ അനുവദിക്കാറുണ്ടോ ?
വസ്തുതകളും ചരിത്രവും വർത്തമാനവും പരിശോധിച്ചാൽ ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം നെഗറ്റീവ് ആയിരിക്കും ..
ഇസ്ലാമിക ഭീകരതയും കമ്യൂണിസ്റ്റ് ഭീകരതയും നടമാടുന്ന ഒരിടത്തും പ്രതിപക്ഷത്തിനോ ന്യൂനപക്ഷത്തിനോ ഒരു റോളും ഉണ്ടായിരിക്കില്ല ..ഒരു കമ്യൂണിസ്റ്റ് രാജ്യത്തും പ്രതിപക്ഷം ഇല്ല, പാർട്ടിയാണ് ഗവണ്മെന്റ് .. തിരഞ്ഞെടുപ്പിൽ നിൽക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിയുകയുമില്ല.
സമഗ്രാധിപത്യമുള്ള ഒരു ഇസ്ലാമിക രാഷ്ട്രത്തിലും ന്യൂനപക്ഷങ്ങൾക്ക് രക്ഷയുണ്ടാകില്ല. തദ്ദേശീയമായി അവരുടെ ആരാധനക്ക് സംരക്ഷണവും ലഭിക്കില്ല.. പേടിച്ച് മതം മാറുകയോ രാജ്യം വിടുകയോ അല്ലാതെ ന്യൂനപക്ഷങ്ങൾക്ക് മറ്റ് പോംവഴികളില്ല..
ആർ.എസ്.എസ് നൂറു വർഷം തികയ്ക്കാൻ പോവുകയാണ്. ആർ.എസ്.എസിന്റെ പിന്തുണയോടെ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് നിരവധി സംസ്ഥാനങ്ങൾ ഭരിക്കുന്നു. കേന്ദ്രവും ഭരിക്കുന്നു. ഭരണമില്ലാത്തിടത്തും ശക്തമായ സ്വാധീനമുണ്ട്.
ദേശീയതയിലുറച്ച് നിന്നുകൊണ്ട്, മതത്തിനുപരി രാഷ്ട്രമാണ് പ്രധാനമെന്ന് കരുതി മുന്നോട്ടു പോകുന്ന സംഘടനയാണ് ആർ.എസ്.എസ്. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഒരേ ജനിതകഘടനയാണെന്ന് ഒരു സംശയവുമില്ലാതെ പ്രഖ്യാപിക്കാൻ അതിന്റെ സർസംഘചാലകിന് കഴിയുന്നുണ്ട്. പല സമ്പ്രദായങ്ങൾ പല വഴികളിലൂടെ ചെന്നെത്തുന്നത് ഒരു ലക്ഷ്യത്തിലേക്കാണെന്ന ഹിന്ദു ചിന്തകളാണ് അതിനെ സ്വാധീനിച്ചിട്ടുള്ളത്. അല്ലാതെ ഞങ്ങൾ മാത്രമാണ് ശരി മറ്റെല്ലാം തെറ്റ് എന്ന ഏകാധിപത്യമല്ല അതിന്റെ അടിസ്ഥാനം..
“ലോകത്തിലുള്ള സർവ്വമതങ്ങളിലേയും സർവ്വരാജ്യങ്ങളിലേയും പീഡിതർക്കും ശരണാർഥികൾക്കും അഭയമരുളിയതാണ് എൻറെ ജനതയെന്നതിൽ ഞാൻ അഭിമാനിക്കുന്നു. റോമൻമർദ്ദനംമൂലം യഹൂദരുടെ പുണ്യക്ഷേത്രം തകർത്തു തരിപ്പണമാക്കപ്പെട്ട ആ കൊല്ലംതന്നെ ദക്ഷിണഭാരതത്തിൽ വന്ന് അഭയംപ്രാപിച്ച ആ ഇസ്രയേൽ വംശത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അങ്കതലത്തിൽ സംഭൃതമായുണ്ടെന്ന് നിങ്ങളോട് പറയാൻ എനിക്കഭിമാനമുണ്ട് .
മഹിമയുറ്റ ജരതുഷ്ട ജനതയ്ക്ക് അഭയം നൽകിയതും അവരുടെ അവശിഷ്ടത്തെ ഇന്നും പോറ്റിപ്പോരുന്നതുമായ മതത്തിൽപ്പെട്ടവനെന്നതിൽ ഞാൻ അഭിമാനിക്കുന്നു. അല്ലയോ സോദരരെ എത്രയും ശൈശവം മുതൽ ജപിച്ചിട്ടുള്ളതായി എനിക്കോർമ്മയുള്ളതും ലക്ഷക്കണക്കിനാളുകൾ എന്നും ജപിക്കുന്നതുമായ ഒരു സ്തോത്രത്തിൽ നിന്ന് ചില വരികൾ ഞാൻ നിങ്ങളെ കേൾപ്പിക്കാം: ” പലേടങ്ങളിലായുറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലിൽ കൂടിക്കലരുന്നുവല്ലോ; അതുപോലെ അല്ലയോ പരമേശ്വരാ, രുചി വൈചിത്ര്യംകൊണ്ടു മനുഷ്യർ കൈക്കൊള്ളുന്ന വഴികൾ, വളഞ്ഞോ നേരെയോ പലമട്ടായി കാണപ്പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നു”
എന്ന് ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ പറഞ്ഞത് ആദരവോടെ ഉൾക്കൊള്ളുന്നതും ആ പാരമ്പര്യത്തിൽ അഭിമാനിക്കുന്നതുമാണ് ആ അടിസ്ഥാന ആദർശം..
ഐഎസും പോപ്പുലർ ഫ്രണ്ടും കമ്യൂണിസവും ഒരു വശത്തു വരുന്ന ഒരു നാണയത്തിന്റെയും മറുവശത്ത് ഇനിയൊരു നൂറല്ല ആയിരം കൊല്ലം കഴിഞ്ഞാലും ആർ.എസ്.എസ് വരില്ല.. കാരണം അതിന്റെ ആദർശം വിവേകാനന്ദൻ പറഞ്ഞ ഹിന്ദുത്വവും ദേശീയതയുമാണ്..
മതതീവ്രവാദവും ഭീകരതയും കൊണ്ട് ആക്രമിച്ചാക്രമിച്ച് ആ ആദർശത്തിൽ നിന്ന് വ്യതിചലിപ്പിക്കരുതേ എന്നൊരു പ്രാർത്ഥന മാത്രമേയുള്ളൂ ..
Discussion about this post