ഞാനാലോചിക്കുകയായിരുന്നു. ജമാ അത്തെ ഇസ്ലാമിയും സിപിഎമ്മും തമ്മിൽ കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളല്ലാതെ എന്താണ് വ്യത്യാസമുള്ളത് ?
ഈ രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ , ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസപരമായ നിലപാടുകളിൽ ഇസ്ലാമിസ്റ്റ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടൊക്കെ ഇവർ തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് ?
ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ ഇരുകൂട്ടരുടേയും നിലപാട് ഒന്നാണ്..
മുത്വലാഖ് വിഷയത്തിൽ ഇരുകൂട്ടരുടേയും നിലപാട് ഒന്നാണ്..
സി.എ.എയിൽ ഇരുകൂട്ടരുടേയും നിലപാട് ഒന്നാണ്.പലയിടത്തും വേദി വരെ പങ്കിട്ടിട്ടുണ്ട്.
പ്രണയം നടിച്ചുള്ള മതപരിവർത്തന വിഷയത്തിൽ ഇരുകൂട്ടർക്കും ഒരേ നിലപാടാണ്.
മുംബൈ ആക്രമണം നടത്തിയത് പാകിസ്താനും ലഷക്ർ ഇ തോയ്ബയും അല്ല ആർ.എസ്.എസും മൊസാദുമാണെന്ന് ഇരുകൂട്ടരും പറയുന്നുണ്ട്.
പലസ്തീൻ വിഷയത്തിൽ ഇരുകൂട്ടർക്കും ഒരേ നിലപാട്.. ചൈന ഉയിഗുർ മുസ്ലിങ്ങളെ പീഡിപ്പിക്കുന്നത് ഇരു കൂട്ടരും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യും.
ശ്രീരാമനും അയോദ്ധ്യയും – രണ്ടുകൂട്ടർക്കും ഒരേ നിലപാടാണ്. ഹിന്ദുക്കളുടെ ദൈവമായ ശ്രീരാമൻ സവർണ ബിംബമാണെന്നാണ് രണ്ടു കൂട്ടരുടേയും നിലപാട്. വാത്മീകി രാമായണത്തേക്കാൾ ഒറിജിനൽ അസീസ് തരുവണയുടെ മാപ്പിള രാമായണമാണ്.
എം.എഫ് ഹുസൈൻ വിഷയത്തിൽ ഇരുകൂട്ടരുടേയും നിലപാട് ഒന്നാണ്. സിപിഎമ്മുകാർ ഒരു പടികൂടി കടന്ന് രവിവർമ്മ അവാർഡ് വരെ കൊടുത്തു.
ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ രണ്ടുകൂട്ടർക്കും ഒരേ നിലപാടാണ്..
അഫ്സൽ ഗുരു വിഷയത്തിൽ രണ്ടു കൂട്ടർക്കും ഒരേ നിലപാടാണ്..
ഭാരത് തുക്ഡേ തുക്ഡേ വിഷയത്തിൽ രണ്ടു കൂട്ടർക്കും ഒരേ നിലപാടാണ്. ടുക്ഡേ ടുക്ഡേ ഗ്യാങ്ങിലുള്ളവരെ മത്സരിച്ച് കേരളത്തിൽ കൊണ്ടു വന്നിട്ടുണ്ട് ഇരുകൂട്ടരും.
അർബൻ മാവോയിസ്റ്റുകളോട് രണ്ടു കൂട്ടർക്കും ഒരേ നിലപാടാണ്. സിപിഎം പൊലീസ് കൊല്ലുന്ന മാവോയിസ്റ്റുകളോട് മാത്രമാണ് സിപിഎമ്മിന് എതിർപ്പ് . സി.ആർ.പി.എഫുകാർ വധിക്കുന്ന മാവോയിസ്റ്റുകൾക്ക് മനുഷ്യാവകാശം വേണമെന്ന അഭിപ്രായത്തിൽ ഇരുവരും ഒറ്റക്കെട്ടാണ്.
ബട്ല ഹൗസ് എൻകൗണ്ടർ വ്യാജമാണെന്നാണ് രണ്ടു കൂട്ടരുടെയും നിലപാട്
ഇസ്ലാമിക ഭീകരത എന്നൊരു സംഭവമേ ഇല്ലയെന്നും അത് സംഘികൾ , അമേരിക്ക , ഇസ്രയേൽ തുടങ്ങിയവയുടെ മുസ്ലിം വിരുദ്ധ സമീപനം കൊണ്ട് പാവപ്പെട്ട മുസ്ലിം സമുദായം ഭീകരരായിപ്പോവുകയാണെന്നാണ് രണ്ടു കൂട്ടരും പറയുന്നത്.
ദേശീയതക്കെതിരാണ് രണ്ടു കൂട്ടരുടേയും നിലപാട്. ദേശീയതയോട് പുച്ഛവും ദേശസ്നേഹം ഒഴിവാക്കപ്പെടേണ്ടതുമാണ് രണ്ടുകൂട്ടർക്കും.
കശ്മീരിൽ നടക്കുന്ന ഭീകര പ്രവർത്തനം സ്വാതന്ത്ര്യ സമരമാണെന്നാണ് രണ്ടുകൂട്ടരുടേയും രഹസ്യ – പലപ്പോഴും പരസ്യമായ നിലപാട് .
കശ്മീരി പണ്ഡിറ്റുകൾക്കനുകൂലമായോ കശ്മീരിലെ ഇസ്ലാമിക ഭീകരതക്കെതിരെയോ രണ്ടു കൂട്ടരും ഇന്നുവരെ കാര്യമായിട്ടൊന്നും പറഞ്ഞിട്ടില്ല.
ഇബ്രാഹിം അൽ റുബായിഷെന്ന അൽ ഖായ്ദ ഭീകരന്റെ കവിത കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന വിഷയത്തിലും ഇരുകൂട്ടർക്കും ഒരേ നിലപാടായിരുന്നു.
ജനാധിപത്യം ബഹുസ്വരത എന്നൊക്കെ രണ്ടു പേരും പറയും. പക്ഷേ സർവാധിപത്യം കിട്ടിയാൽ രണ്ടുകൂട്ടരും ആദ്യം കശാപ്പ് ചെയ്യുക ജനാധിപത്യത്തെ തന്നെയാണ്.
ഇതുപോലെ എത്രയോ വിഷയത്തിൽ നിങ്ങളൊരേ തൂവല്പക്ഷികളാണ്.
ആകെ ഒരു വ്യത്യാസം കണ്ടത് .. പാകിസ്താനിൽ വെള്ളപ്പൊക്കം വന്നപ്പോൾ സിപിഎം സർക്കാർ പരസ്യമായി 5 കോടി കൊടുത്തു. ജമ അത്തെ ഇസ്ലാമിക്കാർ പരസ്യമായി ഒന്നും ചെയ്തു കണ്ടില്ല.
ഇതിപ്പോ പായിപ്പാട്ടെ വിഷയത്തിൽ ജമ അത്തെ ഇസ്ലാമിയെ സിപിഎമ്മുകാർ കുറ്റപ്പെടുത്തുന്നുണ്ടെങ്കീൽ അതവർ ഭരണത്തിൽ ഇരിക്കുന്നതു കൊണ്ട് മാത്രമാണ്. ഭരണത്തിൽ ഇല്ലായിരുന്നെങ്കിൽ ജമ അത്തെ ഇസ്ലാമിക്കാരും മീഡിയവണ്ണും കൈരളിയും സിപിഎമ്മും ചേർന്ന് ഇത് ചെയ്തേനെ എന്നതിൽ യാതൊരു സംശയവുമില്ല .
അതുകൊണ്ട് സിപിഎമ്മുകാരെ , സൈബർ കമ്മികളെ – അധികം ഡയലോഗടിക്കണ്ട. നിങ്ങളും ജമ അത്തെ ഇസ്ലാമിയും തമ്മിൽ വല്യ വ്യത്യാസമൊന്നുമില്ല – ഈ രാജ്യത്തിനെതിരെ ഉള്ള ഏത് വിഷയത്തിലും നിങ്ങളൊറ്റക്കെട്ടാണ് ..
പണ്ടേ അങ്ങനെയാണ് – ജിന്ന പാകിസ്താൻ വേണമെന്ന് പറയുന്ന കാലം മുതൽ !
Discussion about this post