1921 ഇല് ഏറനാടു വള്ളുവനാടു പ്രദേശങ്ങളില്‍ ഖിലാഫത്തിന്റെ പേരില്‍ നടന്ന കലാപം ഒരു കൂട്ടര്‍ക്ക് സ്വാതന്ത്ര്യ സമരവും മറ്റൊരു കൂട്ടര്‍ക്കു കാര്‍ഷിക കലാപവും ആയപ്പോള്‍ തമസ്കരിക്കപ്പെട്ടത് കലാപത്തിന്റെ പേരില്‍ ജീവനും മതവും നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ വേദനകളാണ്. ലഹളക്കാലത്ത് കലാപകാരികളുടെ കയ്യില്‍ പെടാതെ ഹിന്ദു സമൂഹത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച മുസ്ലിം സഹോദരന്മാര് മറക്കപ്പെട്ടവരും അറുകൊല നടത്തിയവര്‍ പില്ക്കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളും ആയതോടെ മാപ്പിള ലഹള വളച്ചൊടിക്കപ്പെട്ട ചരിത്രങ്ങളില്‍ പുതിയ അദ്ധ്യായം ആയി മാറുകയായിരുന്നു.
മാപ്പിള ലഹള സ്വാതന്ത്ര്യ സമരമോ ??
ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തണമെങ്കില്‍ മലബാര്‍ കലാപത്തിനു കാരണമായ ഖിലാഫത്ത് പ്രസ്ഥാനത്തെ പറ്റി ചിന്തിക്കേണ്ടി വരും. ഒന്നാം ലോക മഹായുദ്ധത്തിലെ വിജയത്തിനു ശേഷം സഖ്യ കക്ഷികള്‍ വിശേഷിച്ചും ബ്രിട്ടന് തുര്‍ക്കിയില്‍ നടത്തിയ ഇടപെടലുകള്‍ ആണു ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിനു ഉപോദ്ബലകം ആയത്. തുര്‍ക്കിയിലെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷ് സാമ്രാജ്യം മറ്റ് അറബ് പ്രവിശ്യകള്‍ സഖ്യ കക്ഷികള്‍ക്ക് പങ്കിട്ടു കൊടുക്കുകയും ചെയ്തു .സ്വാഭാവികമായും ബ്രിട്ടനോടു മുഹമ്മദീയര്‍ക്കു വിദ്വേഷമുണ്ടാകാന്‍ ഈ നടപടി കാരണമാകുകയും ചെയ്തു.
ഖിലാഫത്ത് പ്രശ്നത്തിനു ഹിന്ദുസമൂഹം മുഹമ്മദീയരുമായി സഹകരിച്ചാല്‍ ഹിന്ദു മുസ്ലിം മൈത്രി വര്‍ദ്ധിക്കുമെന്നും ഈ മൈത്രി സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുമെന്നും മഹാത്മാഗാന്ധിയും കോണ്‍ഗ്രസ്സും വിശ്വസിച്ചു. അങ്ങനെ 1920 ആഗസ്റ്റ് 1 ഖിലാഫത്ത് ദുഖദിനമായി ആചരിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ കല്‍ക്കത്ത യോഗത്തില്‍ മഹാത്മാ ഗാന്ധി സഹകരണ ത്യാഗ പ്രമേയം അവതരിപ്പിച്ചു. ദിസംബര്‍ മാസത്തില്‍ നാഗ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമേയത്തെ ഒന്നുകൂടി സ്ഥിരപ്പെടുത്തി . ഹിന്ദു മുസ്ലിം മൈത്രിയും അക്രമ രാഹിത്യവുമാണു സഹകരണ ത്യാഗത്തിന്റെ തറക്കല്ലുകള്‍ ആയി പ്രമേയത്തില്‍ രേഖപ്പെടുത്തിയത്.എന്നാല്‍ തറക്കല്ലുകളെ ഇളക്കുക മാത്രമല്ല അതിന്റെ ഒരംശം പോലും അവശേഷിക്കാത്ത രീതിയിലായിരുന്നു ലഹള നടന്നത്.
അപ്പോള്‍ മാപ്പിള ലഹള സ്വാതന്ത്ര്യ സമരം ആകുന്നതെങ്ങനെ ?? . ഖിലാഫത്തിന്റെയും സഹകരണ ത്യാഗത്തിന്റേയും തറക്കല്ലുകള്‍ ഇളക്കിയ മാപ്പിള ലഹള എങ്ങനെ സ്വാതന്ത്ര്യ സമരം ആകും ??
ലഹളയുടെ പൊതുസ്വഭാവം
നിര്‍ബന്ധമായി മതത്തില്‍ ചേര്‍ക്കുന്നത് തെറ്റാണെന്ന് ഇസ്ലാം ഘോഷിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ലഹളക്കാര്‍ മാര്‍ഗദര്‍ശിയാക്കിയത് മുഹമ്മദ് നബിയെ അല്ല. ടിപ്പു സുല്‍ത്താനെയാണ്.ലഹളകളുടെ ആരംഭം മിക്കവാറും ചുരുങ്ങിയ നിലയിലായിരിക്കും . ഏതെങ്കിലും ഒരു പ്രദേശത്ത് ഒന്നോ രണ്ടോ പേര് വല്ല കാരണത്തിന്മേലും ഹാലിളകി ശത്രുക്കളെ കൊല്ലുവാനും പിന്നെ മരിക്കുവാനും ഒരുങ്ങുന്നു. ആ വിവരം തങ്ങള്‍ക്കു വിശ്വാസമുള്ള അയല്‍വാസിയെ അറിയിക്കുന്നു. അവനെയും കൂട്ടത്തില്‍ ചേര്‍ത്ത് കരുതി വെച്ചിരിക്കുന്ന ആയുധങ്ങളുമായി കൊല്ലണമെന്നു മനസ്സില്‍ തീര്ച്ച്പ്പെടുത്തിയ ആളുടെ നേരെ ചെല്ലുന്നു. തരത്തില്‍ കിട്ടിയാല്‍ അയാളെ കൊന്ന് അടുത്ത പ്രദേശങ്ങളിലേക്കു യാത്ര ചെയ്യുന്നു. പോകുന്ന വഴിയില്‍ നേരിട്ടു മുട്ടുന്ന അന്യ മതസ്ഥരെ മിക്കവാറും കൊല്ലുകയോ തൊപ്പി ഇടീക്കുകയോ ചെയ്യും. പോകുന്ന ദിക്കിലുള്ള ഹിന്ദുക്കളുടെ വീടുകള്‍ ചുട്ടുനശിപ്പിക്കും, ക്ഷേത്രങ്ങള്‍ തകര്‍ക്കും , ബിംബങ്ങള്‍ തച്ചുടയ്ക്കും . ഈ വിധത്തില്‍ ഏതാനും പേരെ നശിപ്പിക്കുവാനായി ആരംഭിക്കുന്ന ലഹള ഹിന്ദുക്കളുടെ നേരെ പൊതുവായി ഒരു യുദ്ധമായി കലാശിക്കുന്നു.“
(കെ .മാധവന് നായര്‍. മലബാര്‍ കലാപം. നാലാം പതിപ്പ് -പേജ് 32, 33)
ലഹള കര്‍ഷക സമരമോ ??
ലഹള കര്‍ഷക സമരം ആയിരുന്നു എന്നാണ് കര്‍ഷക സമരങ്ങള്‍ കൊണ്ട് പാര്‍ട്ടി അടിത്തറ വിപുലപ്പെടുത്തിയ ഒരു കൂട്ടരുടെ കണ്ടെത്തല്‍. ജന്മിത്വം ആണു കലാപത്തിനു കാരണമായത് എന്നാണു അവരുടെ അഭിപ്രായം. അതിനു പ്രത്യയശാസ്ത്ര പിന്തുണയും നല്കി ഇ.എം.എസ് നമ്പൂതിരിപ്പാട്. രസകരമായ കാര്യം ഈ ലഹളക്കാലത്ത് ഓടിപ്പാഞ്ഞ കുടുംബമായിരുന്നു ഈ.എം.എസ്സിന്റേത് എന്നുള്ളതാണ്.
അങ്ങനെയെങ്കില്‍ ധനികരായ , ജന്മിമാരായ എല്ലാവരും ആക്രമിക്കപ്പേടേണ്ടിയിരുന്നില്ലേ ?. ധനികരായ മുസ്ലിം പ്രമാണിമാര്‍ എങ്ങനെ രക്ഷപ്പെട്ടു ? പാവപ്പെട്ട ചാലിയരും,തീയ്യരും എങ്ങനെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു ?? നാഴിയരിയ്ക്കു വകയില്ലാത്ത പാവപ്പെട്ടവരും സ്ത്രീകളും കുട്ടികളും എങ്ങനെ കൊല്ലപ്പെട്ടു ? . എന്തിനു വേണ്ടി മതം മാറ്റപ്പെട്ടു.?? സ്വാതന്ത്ര്യ സമരം ആയാലും കര്‍ഷക സമരം ആയാലും മതം മാറ്റത്തിനു എന്താണവിടെ പ്രസക്തി. ?
ഹിന്ദുക്കള്‍ പട്ടാളക്കാരെയും പോലീസുകാരേയും സഹായിച്ചതു കൊണ്ടാണ് കൊള്ളയും കൊലയും നടത്തിയത് എന്നു വാദിക്കുന്നവരുണ്ട്. തിരൂരങ്ങാടി പള്ളി പട്ടാളക്കാര്‍ ആക്രമിച്ചു തകര്‍ത്തു എന്ന വ്യാജ പ്രസ്താവം ആണു ലഹളയ്ക്ക് കാരണം. തുടര്‍ന്നു പതിനഞ്ചു ദിവസത്തേക്കു പോലീസോ പട്ടാളമോ ഏറനാടു വള്ളുവനാടു പ്രദേശങ്ങളിലെ എത്തിയിരുന്നില്ല. എന്നാല്‍ പള്ളി ആക്രമണ വാര്‍ത്ത അറിഞ്ഞതിനു പിറ്റേന്നു മുതല്‍ ഹിന്ദു വീടുകളില്‍ കയറി കൊലയും കൊള്ളയും നടത്തിയത് മേല്പറഞ്ഞ കാരണത്താലാണ് എന്നു പറയുന്നതിനു എന്തടിസ്ഥാനം ? മറ്റൊരു കാര്യം തിരൂരങ്ങാടി പള്ളീ പട്ടാളം ആക്രമിച്ചു എന്നു കേട്ട് പൂക്കോട്ടൂരിലെ ലഹളക്കാര്‍ പോയത് കൂടുതല്‍ അടുത്തുള്ള തിരൂരങ്ങാടിയിലേക്കല്ല , മറിച്ച് ദൂരെയുള്ള നിലംബൂര് കോവിലകത്തേക്കായിരുന്നു . അപ്പോള്‍ കൊലയുടെയും കൊള്ളയുടേയും കാരണം മതഭ്രാന്തും മതത്തിനു വേണ്ടി മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന ചിന്തയും ആയിരുന്നു എന്നു നിസ്സംശയം പറയേണ്ടി വരും .
1921 നു മുൻപ് തന്നെ നിരവധി ലഹളകൾ ഈ മണ്ണിൽ നടന്നിരുന്നു. മിക്കവാറും എല്ലാത്തിനും കാരണമായത് പച്ചയായ മതഭ്രാന്തും മതത്തിനു വേണ്ടി മരിച്ചാൽ സ്വർഗം കിട്ടുമെന്ന അന്ധവിശ്വാസവുമായിരുന്നു. മതം മാറി മുസ്ലിമായതിനു ശേഷം തിരിച്ച് സ്വമതത്തിലേക്ക് ഒരു ദലിത് വിഭാഗത്തിൽ പെട്ടയാൾ തിരിച്ചു പോയതിനു വരെ മലബാറിൽ ലഹള നടന്നിട്ടുണ്ടെന്നത് ചരിത്രവസ്തുതയാണ്. സ്വമതത്തിലേക്ക് തിരിച്ചു പോയ ദലിതനേയും അയാളുടെ കുടുംബക്കാരേയും മത ഭ്രാന്തന്മാർ വകവരുത്തുകയായിരുന്നു.
പൃഥ്വിരാജ് സുകുമാരൻ നായകനായി ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ സിനിമ ഇറക്കാൻ പോകുന്നത്രെ. മലയാള രാജ്യം എന്ന സ്വതന്ത്ര രാജ്യം സ്ഥാപിച്ച വീരനാണത്രെ വാരിയം കുന്നൻ . പച്ചയായ മതഭ്രാന്തിനെ സ്വാതന്ത്ര്യ സമരമെന്ന് വിളിക്കേണ്ടി വന്ന അവസ്ഥ ഒരു കാലത്ത് മലബാറിലെ ഹിന്ദുക്കൾ സഹിച്ചതാണ്. അവരുടെ ബന്ധുക്കളെ മതം മാറ്റിയ അവരുടെ സഹോദരങ്ങളെ കിണറ്റിലേക്ക് തലവെട്ടിയിട്ട മതഭ്രാന്തന്മാർക്ക് സ്വാതന്ത്ര്യ സമര പെൻഷൻ കൊടുക്കുന്നതും അവർക്ക് കാണേണ്ടി വന്നിട്ടുണ്ട്. ഇനി അവർ വാരിയം കുന്നനെന്ന മതഭ്രാന്തനെ വീരസ്വാതന്ത്ര്യ സമര സേനായിയാക്കിയുള്ള സിനിമയും കാണണമത്രെ !
ഏറനാടു വള്ളുവനാട് പ്രദേശത്തെ ഹിന്ദുക്കളെ കൊലപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ച ഒരു മതഭ്രാന്തനായിരുന്നു വാരിയം കുന്നൻ. ഖിലാഫത്തിന്റെ പേരിലല്ലാതെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ ഒരു കുഞ്ഞഹമ്മദ് ഹാജിയും മലബാറിന്റെ മണ്ണിൽ സ്വാതന്ത്ര്യസമരത്തിനായി ഇറങ്ങിയിട്ടില്ല. എന്തിനേറെ ഖിലാഫത്തിനും സഹകരണത്യാഗത്തിനും വേണ്ടി ഉറച്ചു നിന്ന കെ. മാധവൻ നായരെ വരെ മതം മാറ്റാനായിരുന്നു ലഹളക്കാരുടെ തീരുമാനം. സ്വാതന്ത്ര്യ സമരത്തിൽ എന്താണ് മതം മാറ്റത്തിനു പ്രസക്തി ? ചരിത്ര ബോധവും വിവരവുമുണ്ടെന്ന് അവകാശപ്പെടുന്ന പൃഥ്വിരാജ് സുകുമാരൻ ഇതിനൊരുത്തരം പറയേണ്ടതാണ് ? സുകുമാരൻ മകന് പൃഥ്വിരാജ് എന്ന് പേരു നൽകിയത് എന്തിനെന്നും അതാരാണെന്നും ഒന്ന് പരിശോധിച്ച് നോക്കേണ്ടതുമാണ് .
അതല്ലാതെ മതഭ്രാന്തന്മാരുടെ അജണ്ടക്കനുസരിച്ച് കേരളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ ഹിന്ദു കൂട്ടക്കൊലയെ വെള്ള പൂശാനുള്ള ശ്രമമാണ് നക്കാപ്പിച്ച കാശിനു വേണ്ടി ചെയ്യാനുദ്ദേശിക്കുന്നതെങ്കിൽ… കോശീ … നൂറുവർഷം മുൻപ് മതഭ്രാന്തന്മാരാൽ കൊല്ലപ്പെട്ടവരുടെ കബന്ധങ്ങളുൾപ്പെടെ എഴുന്നേറ്റ് വന്ന് മറുപടി തന്നിരിക്കും. തീർച്ച !
(തീർന്നിട്ടില്ല – ചരിത്രം തുടരും )
Discussion about this post