പ്രിയപ്പെട്ട കമ്യൂണിസ്റ്റുകാരെ . സവർക്കർ പതിനാലു വർഷം തുടർച്ചയായി ജയിലിലും പതിമൂന്ന് വർഷം വീട്ടു തടങ്കലിലും കിടന്ന ആളാണ്..
ആൻഡമാനിലെ കൊടും യാതനകൾ അനുഭവിച്ചയാളാണ്. ആൻഡമാനിലെ എല്ലാ രാഷ്ട്രീയ തടവുകാർക്കും അനുവദിക്കുന്ന നിയമപരമായ അവകാശങ്ങൾ സവർക്കറിനു നിഷേധിക്കപ്പെട്ടിരുന്നു..
ബാരീന്ദ്രനാഥ ഘോഷും സചീന്ദ്രനാഥ സന്യാലും ഉൾപ്പെടെ ഏതൊരു തടവുകാരനും ക്ലെമൻസി പെറ്റീഷൻ എഴുതിക്കൊടുത്താലല്ലാതെ പുറത്തു വന്നിരുന്നില്ല.
ഗാന്ധിജി അടക്കമുള്ള നിരവധി പേർ സവർക്കറുടെ മോചനത്തിനായി ശബ്ദമുയർത്തിയിട്ടുണ്ട്. ഏറ്റവും അവസാനം എതാണ്ട് അയ്യായിരത്തിലധികം പേർ ഒപ്പിട്ട ഹർജി വരെ ബ്രിട്ടീഷുകാർക്ക് കൊടുക്കുകയുണ്ടായി ..
നിങ്ങളീ പരിഹസിക്കുന്ന പെറ്റീഷൻസൊന്നും സവർക്കർ ആരുമറിയാതെ കൊടുത്തതല്ല. അത് ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാക്കളെല്ലാം അറിഞ്ഞതാണ്. സവർക്കറുടെ മൈ ട്രാൻസ്പോർട്ടേഷൻ ഓഫ് ലൈഫ് എന്ന പുസ്തകത്തിൽ 1946 ൽ തന്നെ ഇതൊക്കെ വന്നിട്ടുള്ളതാണ്..
പിന്നെ കൊടുത്ത പെറ്റീഷനൊന്നും ബ്രിട്ടീഷുകാർ കാര്യമായെടുത്തില്ല. മാത്രമല്ല ഇയാളൊരു അപകടകാരിയായ വിപ്ലവകാരിയാണെന്നും ജയിലിലെ സവർക്കർ തന്നെ അപകടകാരിയാകുമ്പോൾ പുറത്തു വിട്ടാൽ അത് ഭീകരമാകുമെന്നും ബ്രിട്ടീഷുകാർ പറയുന്ന എത്രയോ രേഖകളുണ്ട്..
ഇനി അതെല്ലാം വിട്ടാലും കൊടും യാതനകൾ അനുഭവിച്ച ഒരാൾ എങ്ങനെയെങ്കിലും ഒന്ന് പുറത്തുകടക്കാൻ നടത്തിയ പരിപാടിയായി കണക്കാക്കിയാൽ പോലും സവർക്കർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നൽകിയ സംഭാവനകളുടെ തിളക്കം മങ്ങുന്നില്ല..
ഇനി..
ബ്രിട്ടീഷുകാർക്കൊപ്പം തോളോട് തോൾ നിന്ന് ക്വിറ്റ് ഇന്ത്യ സമരത്തെ അവിശ്വസനീയമാം വിധം ഒറ്റുകൊടുത്തവരാണ് കമ്യൂണിസ്റ്റ് പാർട്ടി. ഐ.എൻ.എ ഭടന്മാരെ പിടിച്ച് ബ്രിട്ടീഷുകാർക്ക് കൊടുത്തു.. സ്വാതന്ത്ര്യ സമരത്തിനെതിരെ ലഘുലേഖകൾ പറത്തി.. പരിമിതമായ സംഘടന ശക്തികൊണ്ട് എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു..
അതെല്ലാം പോട്ടെ .. ചെയ്ത കാര്യങ്ങൾ അക്കമിട്ടു നിരത്തി ബ്രിട്ടീഷുകാർക്ക് വിവരിച്ച് കൊടുത്തു . പാർട്ടിയുടെ ലെറ്റർ ഹെഡിൽ പാർട്ടി ജനഋടൽ സെക്രട്ടറി ഒപ്പിട്ടാണ് ബ്രിട്ടീഷുകാർക്ക് ഇത് കൊടുത്തത്. നിരവധി രേഖകൾ ലഭ്യമാണ്..
സവർക്കറെ ഷൂ നക്കി എന്ന് നിങ്ങൾ വിളിച്ചാൽ നിങ്ങളെ ആപാദചൂഡ നക്കികൾ എന്ന് വിളിക്കാനുള്ള വകയുണ്ട് അതിലൊക്കെ ..
നിങ്ങൾ ബ്രിട്ടീഷുകാർക്ക് സമർപ്പിച്ച നാൽപ്പതിലധികം പേജുള്ള മെമ്മോറാണ്ടം ഈ ഗ്രൂപ്പിൽ ഇടുകയാണ്.. വായിച്ച് മനസ്സിലാക്കുക .. ഓരോ പ്രവിശ്യയിലും നിങ്ങൾ ബ്രിട്ടീഷുകാർക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ട്…
സ്വന്തം മനസാക്ഷിയോടെങ്കിലും മാപ്പ് പറയുക .. ഉള്ളിന്റെ ഉള്ളിൽ പശ്ചാത്തപിക്കുക … സ്വന്തം പാർട്ടിയുടെ ആ ഒറ്റുകൊടുക്കൽ പാരമ്പര്യത്തിൽ സ്വയമൊന്ന് ആരുമറിയാതെ അയ്യേ എന്ന് പറയുക ..
പറഞ്ഞില്ലെങ്കിലും ഒന്നുമില്ല .. നിങ്ങളുടെ അറിവിനായി ഈ ഡോക്യുമെന്റ് സൂക്ഷിച്ചു വയ്ക്കുക .. :)
കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന്റെ രേഖ
Discussion about this post