[blockquote type=”default” style=”1″]ഇന്ത്യയെ ആക്രമിക്കാന്‍ വന്ന മുസ്ലിം അധിനിവേശക്കാര്‍ അതിനു വേണ്ടി എത്രത്തോളം യുദ്ധമുണ്ടാക്കിയോ അത്രത്തോളം തന്നെ യുദ്ധം അവര്‍ തമ്മിലും നടത്തിയിരുന്നു. മുഹമ്മദ് ഗസ്നിയും ബാബറും താര്‍ത്താറിയായിരുന്നു. തിമൂര്‍ മംഗോള്‍ വംശജനും. മുഹമ്മദ് ഗോറിയും അഹമ്മ്ദ് ഷാ അബ്ദാലിയും നാദിര്‍ഷായും അഫ്ഗാനികളായിരുന്നു. ഒരോ അധിനിവേശത്തിലും ഒരാള്‍ക്ക് മറ്റുള്ളവരെ തോല്‍പ്പിക്കണമായിരുന്നു.ഇവര്‍ തമ്മില്‍ മുസ്ലിം ആയതു കൊണ്ടുള്ള ഒരു സ്നേഹബന്ധവും സാഹോദര്യവും നിലനിന്നിരുന്നുമില്ല .എന്നാല്‍ മനസ്സില്‍ വെക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയം എത്രയൊക്കെ തമ്മിലടികള്‍ ഉണ്ടായിരുന്നെങ്കിലും ഇവരെല്ലാം ഒരു കാര്യത്തില്‍ ഒരുമിച്ചിരുന്നു. ഹിന്ദു വിശ്വാസത്തെ നശിപ്പിക്കുന്ന കാര്യത്തില്‍ !![/blockquote]
ഇന്ത്യയുടെ ഭരണഘടനാ ശില്പിയും , രാഷ്ട്ര തന്ത്രജ്ഞനും സര്‍വ്വോപരി ,ഹിന്ദുവിലെ ജാതീയതയെ തുറന്നെതിര്‍ത്ത് അതില്‍ മനം നൊന്ത് അനുയായികളോടൊപ്പം ബുദ്ധിസത്തെ പുല്കിയ മഹാനായ അംബേദ്കര്‍ “പാകിസ്റ്റാന്‍ -പാര്ട്ടീഷന് ഒഫ് ഇന്ത്യ “എന്ന പുസ്തകത്തിലൂടെ എഴുതിയ വരികളാണ് മുകളില്‍ കൊടുത്തത്.
ഇന്ന് ഇന്ത്യയിലെ ദളിത് – ഇസ്ലാമിസ്റ്റ് ബുദ്ധി ജീവികള്‍ ഏറ്റവുമെടുത്തുപയോഗിക്കുന്ന വരികളും ഇദ്ദേഹത്തിന്റേതു തന്നെ . ഹിന്ദു മതത്തിലെ നിന്ദ്യമായ ജാതി വ്യവസ്ഥയെ നിശിതമായി വിമര്‍ശിച്ചിരുന്ന അദ്ദേഹം അതിനോടൊപ്പം തന്നെ ഇസ്ലാമിക ആക്രമണകാരികളുടെ അസഹിഷ്ണുതയെ പറ്റിയും വ്യക്തമായി എഴുതിയിരുന്നു. ബുദ്ധിസത്തിന്റെ നാശത്തിന് ഇസ്ലാമിക അധിനിവേശവും കാരണമായിരുന്നു എന്നദ്ദേഹം തുറന്നുപറയുന്നുണ്ട് . എന്നാല്‍ അംബേദ്കറിനെ ഹൈജാക്ക് ചെയ്ത ഇസ്ലാമിസ്റ്റ് – ദളിത് ബുജികള്‍ ഈ ഭാഗങ്ങളൊന്നും കാണില്ല . കണ്ടാല്‍ തന്നെ സൌകര്യപൂര്‍വം മറക്കുകയും മറയ്ക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം സംശയകരമാണ്.
ഇന്ത്യാ വിഭജനത്തെ നിഷ്പക്ഷതയോടെ നോക്കിക്കാണുമ്പോള്‍ അദ്ദേഹം പറയുന്ന ശ്രദ്ധേയമായ വസ്തുത ഭൂമിശാസ്ത്രപരമായി ഒന്നെന്നു കരുതിയിരുന്നെങ്കിലും വളരെ മുന്‍പ് തന്നെ സാംസ്കാരികമായും മാനസികമായും ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നുവത്രെ . ഹുയാന് സാങ് ഇന്ത്യയില്‍ വന്നതിനു ശേഷമുള്ള ആയിരം വര്‍ഷങ്ങളുടെ ചരിത്രമാണ് ഈ വിഭജനത്തിന്റെ മൂലകാരണമെന്നദ്ദേഹം വ്യക്തമാക്കുന്നു.
എ ഡി ഏഴാം നൂറ്റാണ്ടില്‍ ഹുയാന് സാംഗ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്നത്തെ അഫ്ഗാനുള്‍പ്പെടെ ഇന്ത്യയുടെ ഭാഗമായിരുന്നു. ഇവിടങ്ങളിലെ ജനങ്ങള്‍ വൈദിക മതക്കാരോ ബുദ്ധമതാനുയായികളോ ആയിരുന്നു. ഹുയാന് സാംഗ് ഇന്ത്യ വിട്ടതിനു ശേഷം സംഭവിച്ചതെന്താണ്.ഇസ്ലാമിക ആക്രമണകാരികളുടെ അധിനിവേശമായിരുന്നു സംഭവിച്ചതില്‍ പ്രധാനം. ആദ്യമായെത്തിയത് A D 711 ഇല് അറബ് വംശജനായ മൊഹമ്മദ് ബിന്‍ കാസിമായിരുന്നു.. സിന്ധിന്റെ കീഴടങ്ങലിനു വഴിതെളിച്ചതല്ലാതെ ഇന്ത്യയൊട്ടുക്കൊരു അധിനിവേശത്തിന് മൊഹമ്മദ് ബിന്‍ കാസിമിന്റെ ആക്രമണം കാരണമായില്ല….
അതിനു ശേഷം എ ഡി 1001 ഇല് മുഹമ്മദ് ഗസ്നിയുടെ ആക്രമണ പരമ്പര തുടങ്ങി . മുപ്പതു വര്‍ഷത്തിനിടെ പതിനേഴു ആക്രമണങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു.ഗസ്നിയെ പിന്തുടര്ന്ന് വന്ന മുഹമ്മദ് ഗോറിയും മുപ്പതു വര്‍ഷക്കാലം ഇന്ത്യയെ അധിനിവേശത്തിനു കീഴിലാക്കി . ഗസ്നി എങ്ങനെയൊക്കെയാണോ ഈ രാജ്യത്തെ കൊള്ളയടിച്ചത് അതിലും ഭീകരമായി ഗോറിയും ഈ കാലയളവില്‍ രാജ്യം കൊള്ളയടിച്ചു.ചെങ്കിസ് ഖാന് ,തൈമൂര്‍ ,ബാബര്‍ , അഹമ്മദ് ഷാ അബ്ദാലി തുടങ്ങിയവര്‍ നടത്തിയ അധിനിവേശങ്ങളേയും അദ്ദേഹം വ്യക്തമായി വിവരിക്കുന്നുണ്ട് .ഈ ആക്രമണങ്ങളുടെ ലക്ഷ്യവും മാര്‍ഗവും അദ്ദേഹം വിലയിരുത്തിയത് ഇങ്ങനെ.
ധന സമ്പാദനവും , അധികാരവും മാത്രമല്ല ഈ അക്രമണങ്ങളുടെ പിന്നിലുണ്ടായിരുന്നത് . അതിനോടൊപ്പം വിഗ്രഹാരാധകരെയും ബഹുദൈവാരാധകരെയും നശിപ്പിച്ച് ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കുക എന്ന ലക്ഷ്യവും ഇതിന്റെ ഭാഗമായിരുന്നു എന്നത് നിസ്തര്‍ക്കമാണ്.സിന്ധ് ആക്രമിച്ച് പിടിച്ചെടുത്ത് യുദ്ധത്തില്‍ പിടികൂടിയവരെ അറേബ്യയിലേക്ക് കയറ്റി അയച്ചതിനോടൊപ്പം മുഹമ്മദ് ബിന്‍ കാസിം തന്റെ ഭരണാധികാരിക്കയച്ച കത്തില്‍ ഇങ്ങനെ പറയുന്നു. “ വിഗ്രഹാരാധകരുടെ ക്ഷേത്രങ്ങളെല്ലാം നശിപ്പിക്കപ്പെടുകയോ പള്ളികളാക്കി രൂപാന്തരം വരുത്തുകയോ ചെയ്തു.അവിശ്വാസികളെ കൊന്നൊടുക്കുകയോ വിശ്വാസികളാക്കി പരിവര്‍ത്തനം ചെയ്യുകയോ ചെയ്തു. അവരുടെ ആരാധനാലയങ്ങളില്‍ ഇപ്പോള്‍ മുഴങ്ങുന്നത് തക്ബീര്‍ ധനികളാണ്”
അറേബ്യയില്‍ നിന്നും കാസിമിനു ലഭിച്ച മറുപടി കത്തില്‍ അവിശ്വാസികളുടെ ഗളഛേദം ദൈവിക ആജ്ഞയാണെന്ന് പറഞ്ഞിട്ടുള്ളതായും അംബേദ്കര്‍ പുസ്തകത്തില്‍ പറയുന്നു. ആക്രമണകാരികളുടെ കിരാതമായ നടപടികള്‍ അദ്ദേഹം തുടര്‍ന്ന് വിവരിക്കുന്നുണ്ട്. മുഹമ്മദ് ഗസ്നിയുടെ ചരിത്രകാരനായ അല്‍ ഉത്ബിയും,ഗോറിയുടെ ചരിത്രകാരനായ ഹസ്സന് നിസ്സാമിയും തങ്ങളുടെ യജമാനന്മാര് ബഹുദൈവാരാധകരേയും അവരുടെ ക്ഷേത്രങ്ങളെയും ഒന്നൊഴിയാതെ നശിപ്പിച്ചതായി രേഖപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നുണ്ട്.
ഭീതിദമായ അധിനിവേശ ആക്രമണങ്ങള്‍ ചരിത്ര സത്യങ്ങളാണ്. ക്ഷേത്രങ്ങള്‍ തകര്‍ത്തത് ധന സമ്പാദനത്തിനു വേണ്ടി മാത്രമായിരുന്നെന്നും അതിലൊന്നും മത വിദ്വേഷത്തിന്റെ , അസഹിഷ്ണുതയുടെ കണികകള്‍ പോലുമില്ലായിരുന്നു എന്നും വാദിക്കുന്ന മതമൌലിക വാദത്തിന്റെ കൂലിയെഴുത്തുകാര്‍ക്ക് മഹാനായ അംബേദ്കറിന്റെ വരികള്‍ പരിചയപ്പെടുത്തുന്നു.ചരിത്രപരമായ തെറ്റുകളെ തെറ്റുകളായികാണാതെ അതിനെ വിശിഷ്ടവല്‍ക്കരിച്ച് ന്യായീകരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്. അത് മറ്റുള്ളവരില്‍ സംശയത്തിനും വിദ്വേഷത്തിനും കാരണമാകുമെന്നതില്‍ സംശയമില്ല.
Discussion about this post