ഭീമാ കൊറേഗാവ് ദലിത് സൈനിക വിജയ ദിനം
എന്തോന്ന് ?
ബ്രിട്ടീഷുകാരും ബാജിറാവു രണ്ടാമനും തമ്മിൽ 1818 ൽ നടന്ന യുദ്ധം . ബാജിറാവുവിന്റെ സൈന്യത്തെ താരതമ്യേന ചെറിയ ബ്രിട്ടീഷ് റെജിമെന്റ് കുറെ നേരേം തടുത്തു നിർത്തി .
കൂടുതൽ ബ്രിട്ടീഷ് പട്ടാളം സ്ഥലത്തെത്തുമെന്ന് കരുതി ബാജി റാവു പിൻവാങ്ങി . അത് ബ്രിട്ടീഷ് വിജയമായി ആഘോഷിച്ച് യുദ്ധ വിജയ സ്മാരകം ഉണ്ടാക്കി . ബ്രിട്ടീഷുകാരുടെ ധീരതയെ പ്രകീർത്തിച്ചു കൊണ്ട് അവർ അതിലെഴുതിയും വച്ചു.
ഗസറ്റിലെല്ലാം ദലിത് സൈന്യത്തിന്റെ വിജയമല്ല ബ്രിട്ടീഷ് സൈന്യത്തിന്റെ വിജയമാണ് എഴുതിവച്ചിരിക്കുന്നത് .
ബ്രിട്ടീഷ് സൈന്യത്തിൽ മാത്രമല്ല മറാത്ത സൈന്യത്തിലും മഹറുകൾ ഉണ്ടായിരുന്നു . ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ മഹർ റജിമെന്റ് തുടങ്ങിയത് പിന്നെയും ഒരു നൂറ്റാണ്ടൊക്കെ കഴിഞ്ഞ് 1941 ലാണ് . അവരുടെ പോരാട്ട വാക്യം ബ്രിട്ടീഷ് കീ ജയ് അല്ല ബോലോ ഹിന്ദുസ്ഥാൻ കീ ജയ് എന്നാണ്.
പിന്നെ അധകൃതർ ജാതിവിവേചനം അനുഭവിച്ചിരുന്ന അന്നത്തെ കാലത്ത് അതൊരു ദളിത് വിജയമാണെന്നൊക്കെ അംബേദ്കറുൾപ്പെടെയുള്ളവർ പറഞ്ഞിരിക്കാം . അതന്നത്തെ സാഹചര്യമാണ് .
ബ്രിട്ടീഷുകാർ ഇന്ത്യക്ക് സ്വാതന്ത്ര്യം തന്ന് അവരുടെ പാട്ടിനു പോയിട്ട് വർഷം എഴുപത്തൊന്നായി . ഇന്ത്യ പരമാധികാര റിപ്പബ്ളിക്കായിട്ട് വർഷം അറുപത്തെട്ടു ഈ ജനുവരി 26 ന് തികയുകയാണ് ..
ദളിതർക്ക് അവരുടെ സ്വാഭിമാനം ഉയർത്തിപ്പിടിക്കാൻ ക്യാപ്ടൻ സ്റ്റോണ്ടന്റെ ധീരതയെ കുറിക്കുന്ന സ്മാരകത്തിന്റെ ആവശ്യമൊന്നുമില്ലെന്ന് മനസിലാക്കേണ്ട സമയം കഴിഞ്ഞു . അതിനവരെ പ്രേരിപ്പിക്കുന്ന ജയചന്ദുമാരെ തിരിച്ചറിയേണ്ട കാലവും കഴിഞ്ഞു.
1949 നവംബർ 25 ന് ഭരണഘടനാ നിർമാണ സഭയിൽ ഭീം റാവു അംബേദ്കർ ചെയ്ത പ്രസംഗമാണ് ഈ സമയത്ത് ഓർമ്മിക്കേണ്ടത്
“ഈ സ്വാതന്ത്ര്യം ഭാവിയിലെന്താവും. ? ഭാരതം ഈ സ്വാതന്ത്ര്യം നിലനിർത്തുമോ അതോ നഷ്ടപ്പെടുത്തുമോ ? എന്റെ മനസ്സിനെ നിരന്തരം അലട്ടുന്ന ഒരു പ്രശ്നമാണിത് .ഭാരതം എന്നും അസ്വതന്ത്രമായിരുന്നു എന്നല്ല . എന്നാൽ ഒരിക്കൽ അത് സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ് . ഇനിയും അത് ആവർത്തിക്കുമോ ? ഭാവിയെപ്പറ്റി എനിക്കുള്ള ആശങ്ക അതാണ് .എനിക്കു വിഷമം ഭാരതം മുമ്പൊരിക്കൽ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി എന്നത് മാത്രമല്ല . ഭാരതീയർ തന്നെ നഷ്ടപ്പെടുത്തി എന്നതാണ്.
മുഹമ്മദ് ബിൻ കാസിം സിന്ധ് ആക്രമിച്ചപ്പോൾ ദാഹിറിന്റെ സൈന്യാധിപൻ കൈക്കൂലി വാങ്ങി യുദ്ധം ചെയ്യാതെ ഒഴിഞ്ഞുമാറി. പൃഥ്വീരാജിനെതിരെ യുദ്ധം ചെയ്യാൻ മുഹമ്മദ് ഘോറിയെ വിളിച്ചു ജയചന്ദ്. ഹിന്ദുക്കൾക്കു വേണ്ടി ശിവാജി പോരാടുമ്പോൾ മുഗളർക്കു വേണ്ടി മറാഠികളും രജപുത്രരും യുദ്ധം ചെയ്തു. 1857 ഇൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ സിഖുകാർ മാത്രം മൂകപ്രേക്ഷകരായി .
ഈ ചരിത്രം ആവർത്തിക്കുമോ ? എനിക്കുള്ള മനോവ്യഥ ഇതുമാത്രമാണ്. ഈ വ്യഥയ്ക്കു കാരണം നമ്മുടെ ഇടയിലുള്ള ജാതിമത വിദ്വേഷങ്ങൾ മാത്രമല്ല , ഇപ്പോൾ അതോട് ചേർന്നിരിക്കുന്ന വിഭിന്നവും പരസ്പര ദ്വേഷികളുമായ രാഷ്ട്രീയ കക്ഷികളും കൂടിയാണ്.. ഭാരതജന സമൂഹത്തിന് രാഷ്ട്രമോ അതോ രാഷ്ട്രീയകക്ഷികളോ വലുത് ? എനിക്കു ചിന്തിക്കാൻ തന്നെ ഭയംതോന്നുന്നു .
രാഷ്ട്രീയകക്ഷികൾ തങ്ങളുടെ രാഷ്ട്രത്തെക്കാൾ പ്രധാനമായി തങ്ങളെത്തന്നെ കരുതിയാൽ നമ്മുടെ സ്വാതന്ത്ര്യം രണ്ടാംതവണയും അപകടത്തിലാവുമെന്നു മാത്രമല്ല അത് ശാശ്വതമായി നഷ്ടപ്പെടുകയും ചെയ്യും .എന്തൊക്കെയായാലും ഇത്തരമൊരു ദുസ്ഥിതി വരാതിരിക്കാൻ നാം ശ്രദ്ധിക്കണം ..“
അംബേദ്കറാണ് ശരി :ജെ എൻ മണ്ഡലല്ല.
ഭാരതത്തെ കഷണം കഷണമാക്കുമെന്ന് പ്രഖ്യാപിക്കുന്ന ഉമർ ഖാലിദുമാരും അവർക്കൊക്കെ സേവ പിടിക്കുന്ന ജിഗ്നേഷ് മേവാനിമാരും ഒട്ടുമല്ല !