മാദ്ധ്യമക്കാരോടും സിഐടിയു പത്രക്കാരോടും വിശകലന വിശാരദന്മാരോടുമാണ്…
2013 ൽ കെജ്രിവാൾ മുഖ്യമന്ത്രിയായപ്പോൾ നിങ്ങൾ പറഞ്ഞത് ഇതാ മോദിക്കൊരു എതിരാളി എന്നായിരുന്നു.
ഇതെല്ലാം കേട്ട് 2014 ൽ പാവം കെജ്രിവാൾ വാരണാസിയിൽ പോയി മോദിക്കെതിരെ മത്സരിച്ചു. കെജ്രിവാളിനെതിരെ മോദി വിയർക്കുന്നു എന്നൊക്കെ തള്ളിമറിച്ചവരും ഉണ്ടായിരുന്നു..
റിസൽട്ട് വന്നപ്പോൾ വാരണാസിയിൽ മോദി ജയിച്ചത് ഏതാണ്ട് മൂന്നേമുക്കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ. ഡൽഹിയിലെ ഏഴിൽ ഏഴു സീറ്റും ബിജെപി പിടിച്ചു.
2015 ൽ 70 ൽ 67 സീറ്റ് നേടി ആം ആദ്മി പാർട്ടി വിജയിച്ചു. അപ്പോഴും നിങ്ങളൊക്കെ പറഞ്ഞു .. ദാ പിന്നെയും മോദിക്കൊരു എതിരാളി.. മോദിയെ മലർത്തിയടിക്കും എന്നൊക്കെ..
2017 ൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് വന്നു .. മൂന്ന് മുനിസിപ്പൽ കോർപ്പറേഷനും വൻ ഭൂരിപക്ഷത്തിൽ ബിജെപി പിടിച്ചു. 181 സീറ്റ് ബിജെപിക്ക് കിട്ടിയപ്പോൾ 49 സീറ്റുകളാണ് ആം ആദ്മി പിടിച്ചത്..
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ കോൺഗ്രസും ആംആദ്മിയും കൂടി ബിജെപിയെ വലിച്ചു കീറി ഭിത്തിയിലൊട്ടിക്കും എന്നൊക്കെയായിരുന്നു നിങ്ങൾ പറഞ്ഞത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പോലും പറഞ്ഞു. ഫലം വന്നപ്പോൾ ബിജെപിക്ക് ഏഴിൽ ഏഴു സീറ്റ്.
മോദിയേ തോൽപ്പിക്കാൻ ഇറങ്ങിയാൽ അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയുണ്ടാകുമെന്ന് മനസ്സിലാക്കിയ അരവിന്ദ് കെജ്രിവാൾ ചുവടു മാറ്റി ജനങ്ങൾക്ക് നേരിട്ട് അനുഭവത്തിലെത്തുന്ന സൗജന്യങ്ങളൊക്കെ പ്രഖ്യാപിച്ചു. മിണ്ടാതെ പണിയെടുക്കുന്നതിന്റെ ഫലം അവർക്ക് കിട്ടി. കോൺഗ്രസ് ഇല്ലാതായി.. ബിജെപി അതിന്റെ അടിസ്ഥാനം അവിടെത്തന്നെയുണ്ടെന്ന് തെളിയിക്കുകയും ചെയ്തു.
1993 ലെ തെരഞ്ഞെടുപ്പിലാണ് ഡൽഹിയിൽ ബിജെപി അവസാനമായി കേവലഭൂരിപക്ഷം നേടിയത്. അതിനു ശേഷം പിന്നെയൊരിക്കലും ഭരണം നേടാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.അതിന് നിരവധി കാരണങ്ങളുണ്ട്. പ്രാദേശികമായ വിഷയങ്ങളുണ്ട്. പലതുമുണ്ട്. പക്ഷേ അതൊന്നും നിർണായകമായ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വെല്ലുവിളിയാകുന്നുമില്ല.
1993 മുതൽ കോൺഗ്രസ് വോട്ട് ശതമാനം
1993 – 34
1998 – 47
2003 – 48
2008 – 40
2013 – 24
2015 – 9
2019 – <5
1993 മുതൽ ബിജെപിയുടെ വോട്ട് ശതമാനം
1993 – 47
1998 – 34
2003 – 35
2008 – 36
2013 – 33
2015 – 32
2019 – > 38
കോൺഗ്രസ് കൂടുതൽ കൂടുതൽ ഇല്ലാതാകുന്നു . ആ സ്ഥാനത്തേക്ക് പ്രാദേശികമായി പലരും കയറുന്നു… ബിജെപി രാജ്യത്തിന്റെ സമസ്ത മേഖലകളിലേക്കും സ്ഥിരമായ അടിസ്ഥാനമിട്ട് പടരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും അടിസ്ഥാനപരമായ കോർ വോട്ടുകൾ സൃഷ്ടിക്കുന്നു..
ഡൽഹിയിൽ സിഎഎ വിരുദ്ധ സമരത്തിൽ കെജ്രിവാൾ ആവേശം കാണിക്കാഞ്ഞതും വൈദ്യുതിയും സ്ത്രീകൾക്ക് നൽകിയ യാത്ര സൗജന്യവുമാണ് ആം ആദ്മിക്ക് പിന്തുണയായത് .
ദേശീയ തലത്തിൽ ബിജെപിയെ ഇല്ലാതാക്കും എന്നൊക്കെ വീണ്ടും മോഹന സുന്ദര ഡയലോഗ് അടിച്ചു കൊടുത്താൽ ബുദ്ധിയുണ്ടെങ്കിൽ കെജ്രിവാൾ പഴയതു പോലെ ചാടില്ല.. ചാടിയാൽ അത് പിഴയ്ക്കുകയേ ഉള്ളൂ .കോൺഗ്രസിനൊരു പണിയുമാവും. 🙂
ആം ആദ്മി പാർട്ടിക്കും കെജരിവാളിനും അഭിനന്ദനങ്ങൾ .. ബിജെപിക്കൊപ്പം നിന്ന ജനങ്ങൾക്ക് നന്ദി .. സ്നേഹം ..
Discussion about this post