രണ്ടുദിവസം മുൻപാണെന്ന് തോന്നുന്നു വാരണാസിയിൽ പുല്ലു തിന്നുന്നവർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഒരു മാദ്ധ്യമ പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഒട്ടും വൈകാതെ തന്നെ അതിന്റെ വാർത്ത ചാനലും നൽകി. ഗോതമ്പ് പാടങ്ങളിൽ വളരുന്ന ഭക്ഷ്യയോഗ്യമായ അഖ്രി ദാൽ ആണ് കുട്ടികൾ കഴിച്ചതെന്ന സത്യസന്ധമായ വാർത്തയും അതിനൊപ്പം വ്യാജപ്രചാരണം നടത്തിയ മാദ്ധ്യമ പ്രവർത്തകനും പ്രസിദ്ധീകരണത്തിനുമെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വാർത്തയും ഇതിനോടകം പുറത്തു വന്നിരുന്നു. പക്ഷേ 24 ന്യൂസിലെ അസോസിയേറ്റീവ് എക്സിക്യൂട്ടീവ് എഡിറ്റർക്ക് ആദ്യ വാർത്തയായിരുന്നു പഥ്യം – കാരണം – ബാക്ടീരിയ !
രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോൾ ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് നടന്നുപോകുന്നവരെപ്പറ്റി ഇതേ മാദ്ധ്യമ പ്രവർത്തകൻ കാൽപ്പനികതയിൽ ചാലിച്ച് എഴുതിയതിങ്ങനെ..
“ഒരു രാഷ്ട്രം വിഭജനകാലത്തിനു സമാനമായ പലായനത്തിലാണ്. അവർ തിരികെ പോകാൻ നടന്നു തുടങ്ങിയ ദൂരം അറുനൂറോ എഴുനൂറോ മൈലുകളാണ്. കൊടും വേനലിൽ അവർ കൈക്കുഞ്ഞുങ്ങളുമായി ഇറങ്ങി തിരിക്കുമ്പോൾ പാതിയിൽ അവർ അവസാനിപ്പിച്ച നഗര സൗഭാഗ്യങ്ങൾ പിന്നിലുണ്ട്. അവർ വിയർപ്പിറ്റിയ വീടുകൾ, ഫ്ലാറ്റുകൾ, അവർ തുന്നൽപണിയിൽ അലങ്കരിച്ച സ്വീകരണ മുറികൾ, തണുപ്പിനെ പ്രതിരോധിച്ച അവരുടെ തുകൽ കുപ്പായങ്ങൾ, തുടങ്ങി നഗരത്തെ ചലിപ്പിച്ച തൊഴിൽ ശക്തിയാണ് പലായനത്തിനൂഴം കാത്തു നിൽക്കുന്നത്. എല്ലാ നഗരങ്ങളും എല്ലാ വറുതിയിലും കൈയൊഴിയുന്ന അതിഥി തൊഴിലാളികൾ. അസംഘടിതർ. അന്നന്നത്തെ അന്നം കൊണ്ട് അറ്റം മുട്ടിക്കുന്നവർ. നാലു പകലുകളും രാത്രികളും ഇവരോട് സ്റ്റേറ്റ് കാട്ടിയ നിർവ്വികാരതയാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ജനാധിപത്യരാഹിത്യം.“
ഹൗ എന്തൊരു കണ്ണീരിൽ ചാലിച്ച എഴുത്ത്. മാദ്ധ്യമ പ്രവർത്തകന്റ് സമൂഹത്തോടുള്ള സ്നേഹവും പ്രതിബദ്ധതയും നിറഞ്ഞു നിൽക്കുന്നുണ്ട് ആ എഴുത്തുകളിൽ. ചാനലുകളിലാകട്ടെ 24 മണിക്കൂറും പാലായനത്തിനെറ്റ് ദൃശ്യങ്ങൾ. അതിനൊപ്പം പൊടിപ്പും തൊങ്ങലും ചാർത്തിയ കദന കഥകൾ.. ചാനൽ റൂമുകളിൽ കരയാതെ കരഞ്ഞ് അവതാരകർ . ആകെ ജഗപൊഗ.
കാരണം ബാക്ടീരിയ !
ഇന്ന് ചങ്ങനാശ്ശേരിയിൽ പായിപ്പാട് അതിഥി തൊഴിലാളികൾ ആവശ്യത്തിനു ഭക്ഷണങ്ങളും സാധനങ്ങളും കിട്ടിയില്ലെന്ന് പറഞ്ഞ ബഹളം വച്ചു . റോഡിലിറങ്ങി പ്രതിഷേധിച്ചു. ചിലർ നാട്ടിൽ പോകണമെന്ന് പറയുന്നു. ഇതിനിടയിൽ പൊലീസിന്റെ വക തല്ല് . അതിഥികൾ കരയുന്നു. ചെരുപ്പില്ലാതെ ഓടുന്നു..
നേരത്തെ കദന കഥയെഴുതിയ മാദ്ധ്യമ പ്രവർത്തകൻ വീണ്ടുമെത്തുന്നു. സാമൂഹിക പ്രതിബദ്ധത പ്രഖ്യാപിച്ച് എഴുതിയതിങ്ങനെ .
“ പായിപ്പാട് അതിഥി തൊഴിലാളികളുടെ കൂട്ടം ചേരൽ ദൃശ്യങ്ങളിൽ നിന്ന് 24 പിൻ വാങ്ങിയത് വസ്തുതകൾ മനസ്സിലാക്കിയാണ്. നാട്ടിലേക്ക് മടങ്ങാനുള്ള ഗതാഗത സംവിധാനങ്ങൾ ഒരുക്കുക എന്നത് സംസ്ഥാനത്തിൻ്റെ പരിധിക്കു പുറത്താണ്. സമൂഹ വ്യാപനത്തിലേക്ക് നയിച്ചേക്കാവുന്ന പ്രേരണയായി ഈ ദൃശ്യങ്ങൾ മാറാൻ പാടില്ല.,……………… വെൻറിലേറ്ററിലാണ് ഒരു നാട്, കാട്ടുതീയാവലല്ല, പ്രാണവായു ആവുകയാണ് ഈ നേരത്തെ മാധ്യമ ധർമ്മം “
രണ്ടു കാര്യങ്ങളാണ് .. ഇതിൽ . സമൂഹ വ്യാപനത്തിലേക്ക് നയിച്ചേക്കാവുന്ന പ്രേരണയായി ഈ ദൃശ്യങ്ങൾ മാറാൻ പാടില്ല. വെന്റിലേറ്ററിലാണ് നാട് അതുകൊണ്ട് കാട്ട് തീയാവലല്ല പ്രാണവായു ആവുകയാണ് മാദ്ധ്യമ ധർമ്മം.
കഴിഞ്ഞ രണ്ടു ദിവസമായി ഡൽഹിയിൽ നിന്നും ആളുകൾ അവരവരുടെ താമസ സ്ഥലങ്ങളിലേക്ക് പോകുന്ന വാർത്തകൾ പൊടിപ്പും തൊങ്ങലും നൽകി കണ്ണീരിലെഴുതി രാവെന്നോ പകലെന്നോ ഇല്ലാതെ കാണിച്ചു കൊണ്ടിരുന്ന ഒരു ചാനലിന്റെ എഡിറ്ററാണ് പറയുന്നത്. സമൂഹ വ്യാപനത്തിലേക്ക് നയിക്കാവുന്ന പ്രേരണ നൽകുന്ന ദൃശ്യങ്ങൾ കൊടുക്കരുതെന്ന്. !
കാരണം വീണ്ടും അതേ ബാക്ടീരിയ.
രണ്ടു ദിവസമായി ഇവിടുത്തെ അതിഥി തൊഴിലാളികൾക്ക് പ്രേരണയാകുന്ന ദൃശ്യങ്ങൾ നിരന്തരം സംപ്രേഷണം ചെയ്തിട്ട് ആണ് ഈ പറച്ചിൽ. ഇന്ന് കൂട്ടം കൂടിയവർ പറയുന്നത് അവിടെയൊക്കെ ഗാഡി ( വണ്ടി ) കൊടുക്കുന്നല്ലോ നാട്ടിൽ പോകാൻ. പിന്നെന്താ ഞങ്ങൾക്കും തന്നുകൂടേ എന്നൊക്കെയാണ്. അവർക്ക് പ്രേരണയാകാൻ പാകത്തിൽ നിരന്തരം ദൃശ്യങ്ങൾ നൽകിയിട്ട് അതിനൊപ്പം സ്ക്രോൾ ചെയ്യുന്നു. പായിപ്പാടിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നില്ലത്രെ !
തീർന്നില്ല..
അടുത്ത ഡയലോഗുണ്ട്. അത് പറയാതെ പോകുന്നതെങ്ങനെ .
“കാട്ടുതീയാവലല്ല, പ്രാണവായു ആവുകയാണ് ഈ നേരത്തെ മാധ്യമ ധർമ്മം.“
വാഹ് – എന്ത് സൂപ്പർ ഡയലോഗ് –
കാരണം ബാക്ടീരിയ !
കൊറോണക്കാലത്ത് ലോക്ക് ഡൗൺ ആകുന്നതിനു മുൻപേ കേരളത്തിൽ നിന്ന് പലായനം ചെയ്തത് നിരവധി ആളുകൾ ആണെന്നും ഇപ്പോൾ നടന്നു പോകാൻ പറ്റാത്ത സ്ഥലത്താണ് വീടെന്നതു കൊണ്ടും ട്രെയിൻ ഇല്ലാത്തതു കൊണ്ടുമാണ് ആരും പോകാത്തതെന്നും മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി. അതിന് അസോസിയേറ്റ് എഡിറ്ററും അസിസ്റ്റന്റ് പ്രൊഫസറുമൊന്നുമാകേണ്ട.
ഇപ്പോഴും അതിർത്തി സംസ്ഥാനങ്ങളിലേക്ക് കേരളത്തിൽ നിന്ന് ആളുകൾ നടന്നു പോകുന്നുണ്ടെന്നും തമിഴ്നാട്ടിലേക്ക് പോയവർ കാട്ടുതീയിൽ പെട്ട് മരിച്ചതുമെല്ലാം ഇവർക്ക് അറിയാത്തതല്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നാട്ടിലേക്ക് പോകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുകയെന്നതും ഭക്ഷണവും താമസവുമൊക്കെ നൽകുമെന്ന് പറഞ്ഞാലും നാടും കുടുംബവും ആണ് ആരും ആഗ്രഹിച്ചു പോകുന്നതെന്നും അത് വളരെ പെട്ടെന്ന് തന്നെ ട്രിഗർ ചെയ്യാൻ കഴിയുന്നതാണെന്നും മനസ്സിലാകാത്തതുമല്ല. പായിപ്പാട്ട് ആർക്കെങ്കിലും ട്രിഗർ ചെയ്യാമെങ്കിൽ അത് ഡൽഹിയിലും സംഭവിക്കാമെന്നതും മനസ്സിലാകാത്തതല്ല.
പിന്നെ എന്തുകൊണ്ടാണ് ഡൽഹിയിൽ നിന്ന് പോകുന്നത് നിരന്തരം കാണിക്കുന്നതും പായിപ്പാട്ടെ ദൃശ്യങ്ങൾ കാണിക്കില്ലെന്ന് പറയുകയും ചെയ്യുന്നത് ? ഒരു വശത്തെ ദൃശ്യങ്ങൾ കാട്ടു തീയാകില്ലെന്നും എന്നാൽ മറുവശത്തെ ദൃശ്യങ്ങൾ കാട്ടു തീയാകുമെന്നും ഉറപ്പിക്കുന്നത് എന്തു കൊണ്ടാണ് ?
കാരണം വേറൊന്നുമല്ല ബാക്ടീരിയ തന്നെ !
ആ ബാക്ടീരിയ കേരളത്തിലെ ഒട്ടു മിക്ക ചാനൽ റൂമുകളിലും കയറിയിട്ടുള്ള ഒരു പ്രത്യേക ടൈപ്പ് ബാക്ടീരിയയാണ്. അതേ ബാക്ടീരിയയാണ് കടക്ക് പുറത്ത് എന്ന ആജ്ഞ കേൾക്കുമ്പോൾ പഞ്ചപുച്ഛമടക്കി ഇറങ്ങിപ്പോകാൻ അവരെ സഹായിക്കുന്നത്. വിഭാഗീയത റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ മോന്തയ്ക്കും മുതുകത്തും നല്ല തല്ല് കിട്ടിയാലും ഒരക്ഷരം മൊഴിയാതെ ഒരു പ്രതിഷേധവുമില്ലാതെ അടങ്ങിയൊതുങ്ങി കിട്ടുന്ന എല്ലിൻ കഷണങ്ങൾക്കായി കാത്തിരിക്കുന്ന പട്ടിയാകാൻ സഹായിക്കുന്നതും ഇതേ ബാക്ടീരിയ തന്നെ .
അതിന്റെ പേരാണ് അടിമത്തം. ലോകത്ത് അധികാരത്തിൽ വന്ന ഒരു സ്ഥലത്തും പത്തുപൈസയുടെ ജനാധിപത്യബോധം കാണിച്ചിട്ടില്ലാത്ത ഒരു പ്രത്യയശാസ്ത്രത്തിന് വേണ്ടി അപദാനങ്ങൾ വാഴ്ത്തുന്ന, അതേ നാവുകൊണ്ട് ജനാധിപത്യത്തെപ്പറ്റി ബ്ലാ ബ്ലാ തള്ളുന്ന അശ്ലീല അടിമത്തം,. ആ അടിമത്തത്തിന് സോഷ്യൽ മീഡിയ ഭാഷയിൽ ഒരു പേരുണ്ട്
കമ്മി അടിമത്തം !
ആ അടിമത്തത്തിന്റെ ഭാഗമായി നിന്ന് ഒരേ വിഷയത്തിൽ രണ്ടഭിപ്രായം പറയുന്നവരോട് നമ്മൾ സാധാരണക്കാർ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. അത് പല സിനിമകളിലും പല നായകന്മാരും വില്ലന്മാരുമൊക്കെ ചോദിക്കുന്നതാണ്.. സാധാരണ മലയാളി നാട്ടുഭാഷയിൽ പറയുന്നതുമാണ്..
അതാണ് ഈ ബാക്ടീരിയകളോട് നമുക്ക് ചോദിക്കാനുള്ളത്. ചോദിക്കേണ്ടതും
നിനക്കെത്ര തന്തയുണ്ടെടാ നായിന്റെ മോനേ ?
Discussion about this post